Sunday, July 8, 2012

ഒരു പ്രണയ കഥ



ജോലി തേടിയുള്ള കുറച്ചു നാളത്തെ അലച്ചിനിനൊടുവില്‍  ഒരു പ്രൊഫഷണല്കോഴ്സ് ചെയ്യുവാന്തീരുമാനിച്ചു .അങ്ങനെ ഒരു തീരുമാനം എടുക്കുവാന്വീട്ടുകാര്നിര്ബന്ധിച്ചു എന്നു പറയുന്നതാകും ശരി .ജോലി കിട്ടാത്തതിലുള്ള   നൈരാശ്യത്തോടെയാണ് ആദ്യ ദിനം ക്ലാസ്സില്ചെന്നിരുന്നത് .ചെന്നൈയിലെ കനത്ത  വെയിലില്ആശ്വാസത്തിന്റെ മഴയായി  അവള്എന്റെ മുന്നിലേക്ക്കടന്നു വന്നു .എന്റെ തൊട്ടരികെ ഉള്ള സീറ്റില്ഇരുന്നു .അവളോട്സംസാരിക്കുവാനായി പലതവണ തുടിച്ച എന്റെ  മനസിനെ ഞാന്ഒരു വിധത്തില്‍  പിടിച്ചു നിര്ത്തി .

"ഉങ്കൈ പേരെന്നാ "
അവളുടെ കണ്ണുകള്ക്ക്‌  വല്ലാത്ത ഒരു തിളക്കം .ഒരു നിമിഷം ഇമവെട്ടാതെ  നോക്കി നിന്നു പോയി .
"സച്ചിന്‍ "
എന്റെ വായില്നിന്നും തേനും പാലും ഒഴുകി .
"ഉങ്കൈ  പെരെന്നത് "
തമിഴും മലയാളവും കലര്ന്ന തമിഴാളത്തില്‍ ഞാന്ചോദിച്ചു.
"കൃഷ്ണപ്രിയ"
കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ടവളാണോ കൃഷ്ണപ്രിയ
ഒരു പൈങ്കിളി ഡയലോഗ് ആയി പോകുമോ എന്ന് സംശയം തോന്നിയതിനാല്പുറത്തു പറഞ്ഞില്ല
"എന്ത ഊര്"
 അടുത്ത ചോദ്യം മുഴുവിപ്പികുന്നതിനു മുന്നേ സര്ക്ലാസ്സിലേക്ക്  കടന്നു വന്നു .
 "അലപലാതി, കയറി വരാന്കണ്ട സമയം"  എന്ന് മനസിലോര്ത്തു.
"ഗുഡ് മോര്ണിംഗ് സര്‍ "
ക്ലാസ്സ്റൂമിലെ മറ്റു പത്തു പേരുടെയും കൂടെ പതിഞ്ഞ സ്വരത്തില്ഞാനും മൊഴിഞ്ഞു.Introduction ക്ലാസ്സ്സര്‍ എടുക്കുമ്പോള്എന്റെ മനസ്സ് മുഴുവന്ബീചിലൂടെയും സിനിമ തിയേറ്ററിലൂടെയും  കൃഷ്ണപ്രിയയുടെ വലതു കയ്യും പിടിച്ചു കൊണ്ട് സഞ്ചരികുകയായിരുന്നു .മലേഷ്യയിലോട്ട്  ഹണിമൂണ്‍  ട്രിപ്പിനു പോകാനായി തയ്യാര്എടുകുമ്പോഴേക്കും   ആദ്യ ദിവസത്തെ ക്ലാസ്സ്അവസാനിച്ചു .കൃഷ്ണപ്രിയയുടെ പിന്നാലെ ഞാനും പുറത്തേക്കിറങ്ങി .അവളുടെ മുല്ലപൂവിന്റെ  ഗന്ധത്തിനു  പിന്നാലെ പതിയെ എന്റെ കാല്പാദങ്ങളും സഞ്ചരിച്ചു .

                                 എല്ലാ പ്രണയ കഥയിലെയും എന്ന പോലെ 
ഇവിടെയും ഒരു വില്ലന്‍  ബൈക്കില്കാത്തു നില്പുണ്ടായിരുന്നു .കൃഷ്ണപ്രിയ അവന്റെ അടുത്തേക്ക് നടന്നു ചെന്നു.എന്നെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ അവള് ബൈക്കില്അവനു പുറകില്ഇരുന്നു പോയി .ഒരു നിമിഷം എല്ലാം നഷ്ടപെട്ടവനെ പോലെ ഞാന്അവിടെ നിന്നു. എനിക്ക് ചുറ്റും ഇരുട്ടു മാത്രം .എന്റെ കൈവെണ്ണയില്ഒരു തുള്ളി വെള്ളം ഇറ്റു വീണുഞാന്‍  മുകളിലോട്ടു നോക്കി .ഒരു പക്ഷെ എന്റെ ദുഖം കണ്ടു സഹിക്കാനാവാതെ ആകാശം കണ്ണുനീര്പൊഴിച്ചതാകും. ചാറ്റല്മഴയില്നനഞ്ഞു കൊണ്ട് ഞാന്റൂം ലക്ഷ്യമാക്കി നടന്നു .

                               .ഞാന്‍    അന്ന് രാത്രി എനിക്ക് ഉറങ്ങുവാന്കഴിയുമായിരുന്നില്ല . ബെഡ്ഡില്തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി . എഴുന്നേറ്റു ചെന്നു  ഷല്ഫിലുള്ള  അവസാനത്തെ സിഗരറ്റും ചുണ്ടില്ഇറുക്കി വച്ച് കത്തിച്ചു .ഇതു  പോലെ എരിഞ്ഞമര്ന്നിരുന്നെങ്ങില്എന്ന് ഞാന്അറിയാതെ  ചിന്തിച്ചു പോയി

                                    അടുത്ത ദിവസം ഞാന്കമ്പ്യൂട്ടര്സെന്ററിന് അടുത്തെത്തുമ്പോള്കൃഷ്ണപ്രിയ ബൈക്കില്നിന്നും ഇറങ്ങി വരുന്നത് കണ്ടു. എന്റെ സുന്ദര സ്വപ്നങ്ങളെ  തല്ലിതകര്ത്ത ബൈകിന്റെ ഉടമസ്ഥനെ ഞാന്രൂക്ഷമായി ഒന്ന് നോക്കി.കൃഷ്ണപ്രിയ എന്റെ അടുത്തേക്ക് നടന്നു വന്നു .
"യാരത്"
മനസ്സിലെ ദേഷ്യം കടിച്ചമര്ത്തി ഒരു ചെറു പുഞ്ചിരിയോടെ ഞാന്ചോദിച്ചു .
"അത് വന്ത് പെരിയപ്പ പയ്യന്‍. .cousin brother."
എന്റെ മുഖം വിടര്ന്നു .ആശ്വാസത്തോടെ ഒന്ന് നെടുവീര്പിട്ടു .മനസ്സില്വീണ്ടും ആനന്ദ നൃത്തം ചവിട്ടി. ഞാന്അവളെ ഇടം കണ്ണിട്ടു ഒന്ന് നോക്കി. പച്ച ദാവണിയില്അവള്ഇന്നലെത്തേക്കാള്‍  സുന്ദരിയായിരിക്കുന്നു .മുടിയില്റോസ്സാപൂവ് ചൂടിയത് കൊണ്ടാവാം അവള്ക്കിന്നു നല്ല റോസ്സാപൂവിന്റെ ഗന്ധം .

                                   എന്റെ ജീവിതത്തിലെ കഴിഞ്ഞ പത്തു ദിവസങ്ങള്പത്തു നിമിഷങ്ങള്പോലെയാണ് കടന്നു പോയത്. ഓരോ രാത്രികളും അവസാനിക്കുന്നത് നേരം പുലര്ന്നാല്അവളെ കാണാമെന്നുള്ള ആശ്വാസത്തോടെയാണ് . ഓരോ ദിവസം കഴിയുന്തോറും അവള്ക്ക് സൌന്ദര്യം  കൂടിക്കൂടി വരുന്ന പോലെ തോന്നി . എന്റെ മനസ്സില്അടക്കി വച്ചിരുന്ന പ്രണയം തുറന്നു പറയണം എന്ന് തീരുമാനിച്ചുറച്ചാണ്  അന്ന് ഞാന്കമ്പ്യൂട്ടര്സെന്ററില്എത്തിയത് .പതിവിലും അര മണിക്കൂര്‍  നേരെത്തെ ഞാന്ക്ലാസ്സ്റൂമില്എത്തി .കോര്ണറിലെ ഒരു സീറ്റില്സ്ഥാനം പിടിച്ചു .
"Where are you"
ഞാന്എന്റെ മൊബൈലിലെ send ബട്ടണില്വിരല്അമര്ത്തി.
"I am on the way"
മെസ്സേജ് വായിച്ചതും എന്റെ ഹൃദയമിടുപ്പിന്റെ ആക്കം കൂടി .

                                 കൃഷ്ണപ്രിയ ക്ലാസ്സ്റൂമിലേക്ക്കടന്നു വന്നുഎന്റെ തൊട്ടരികെ ഉള്ള സീറ്റില്ഇരുന്നു.ഇളം നീല നിറമുള്ള സല്വാറില്സൂര്യകാന്തി പൂക്കളുടെ ചിത്രങ്ങള്‍ .പതിവില്ലാതെ അവളുടെ മുടികള്അഴിഞ്ഞു കിടക്കുന്നു. അവളുടെ നുണക്കുഴികള്എന്നെ നോക്കി ചിരിച്ചു . പുഞ്ചിരിയില്ഏഴു ലോകങ്ങളും എന്റെ കീഴ്മേല്മറിഞ്ഞ പോലെ തോന്നി .ഇളം നീല നിറമുള്ള സല്വാറില്സൂര്യകാന്തി പൂക്കളുടെ ചിത്രങ്ങള്‍ .പതിവില്ലാതെ അവളുടെ മുടികള്അഴിഞ്ഞു കിടക്കുന്നു. അവളുടെ നുണക്കുഴികള്എന്നെ നോക്കി ചിരിച്ചു . പുഞ്ചിരിയില്ഏഴു ലോകങ്ങളും എന്റെ കീഴ്മേല്മറിഞ്ഞ പോലെ തോന്നി .അവള്തന്റെ മുടി ഒരു വശത്തേക്ക് ഒതുക്കി വച്ച് വലതു കൈകൊണ്ടു മറുവശം തലോടി . അവളുടെ കൈനിറയെ കറുത്ത അഴുക്കു കട്ടകള്‍.... . അവള്തന്റെ കയ്യില്നിന്നും കഴുത്തില്നിന്നും അഴുക്കു ചുരണ്ടിയെടുത്ത് കളഞ്ഞു. എന്നിട്ട്  ബാഗില്നിന്നും പെര്ഫും എടുത്തു അടിച്ചു .നല്ല മുല്ലപൂവിന്റെ ഗന്ധം .അവള്മുടി 
 ഒതുക്കി വച്ച് എന്റെ നേര്ക് തിരിയുംബോഴേക്കും  ഞാന്വാഷ്ബേസിന് സമീപം എത്തിയിരുന്നുപറയുവാന്വേണ്ടി കരുതി വച്ചിരുന്ന പ്രണയം മുഴുവന്ഞാന്‍  വാഷ്ബേസിലേക്ക്  ചര്ദിച്ചു.പൈപ്പ് മെല്ലെ തുറന്നിട്ടു .തിരിച്ചു ക്ലാസ്സ്റൂമില്എത്തുമ്പോഴേക്കും എന്റെ പ്രണയം മുഴുവന്ഒഴുകി പോയിരുന്നു