Sunday, July 8, 2012

ഒരു പ്രണയ കഥ



ജോലി തേടിയുള്ള കുറച്ചു നാളത്തെ അലച്ചിനിനൊടുവില്‍  ഒരു പ്രൊഫഷണല്‍ കോഴ്സ് ചെയ്യുവാന്‍ തീരുമാനിച്ചു .അങ്ങനെ ഒരു തീരുമാനം എടുക്കുവാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു എന്നു പറയുന്നതാകും ശരി .ജോലി കിട്ടാത്തതിലുള്ള   നൈരാശ്യത്തോടെയാണ് ആദ്യ ദിനം ക്ലാസ്സില്‍ ചെന്നിരുന്നത് .ചെന്നൈയിലെ കനത്ത  വെയിലില്‍ ആശ്വാസത്തിന്റെ മഴയായി  അവള്‍ എന്‍റെ മുന്നിലേക്ക്‌ കടന്നു വന്നു .എന്‍റെ തൊട്ടരികെ ഉള്ള സീറ്റില്‍ ഇരുന്നു .അവളോട്‌ സംസാരിക്കുവാനായി പലതവണ തുടിച്ച എന്‍റെ  മനസിനെ ഞാന്‍ ഒരു വിധത്തില്‍  പിടിച്ചു നിര്‍ത്തി .

"ഉങ്കൈ പേരെന്നാ "
അവളുടെ കണ്ണുകള്‍ക്ക്‌  വല്ലാത്ത ഒരു തിളക്കം .ഒരു നിമിഷം ഇമവെട്ടാതെ  നോക്കി നിന്നു പോയി .
"സച്ചിന്‍ "
എന്‍റെ വായില്‍ നിന്നും തേനും പാലും ഒഴുകി .
"ഉങ്കൈ  പെരെന്നത് "
തമിഴും മലയാളവും കലര്‍ന്ന തമിഴാളത്തില്‍ ഞാന്‍ ചോദിച്ചു.
"കൃഷ്ണപ്രിയ"
" കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ടവളാണോ കൃഷ്ണപ്രിയ" 
ഒരു പൈങ്കിളി ഡയലോഗ് ആയി പോകുമോ എന്ന് സംശയം തോന്നിയതിനാല്‍ പുറത്തു പറഞ്ഞില്ല. 
"എന്ത ഊര്"
 അടുത്ത ചോദ്യം മുഴുവിപ്പികുന്നതിനു മുന്നേ സര്‍ ക്ലാസ്സിലേക്ക്  കടന്നു വന്നു .
 "അലപലാതി, കയറി വരാന്‍ കണ്ട സമയം"  എന്ന് മനസിലോര്‍ത്തു.
"ഗുഡ് മോര്‍ണിംഗ് സര്‍ "
ക്ലാസ്സ്‌ റൂമിലെ മറ്റു പത്തു പേരുടെയും കൂടെ പതിഞ്ഞ സ്വരത്തില്‍ ഞാനും മൊഴിഞ്ഞു.Introduction ക്ലാസ്സ്‌ സര്‍ എടുക്കുമ്പോള്‍ എന്‍റെ മനസ്സ് മുഴുവന്‍ ബീചിലൂടെയും സിനിമ തിയേറ്ററിലൂടെയും  കൃഷ്ണപ്രിയയുടെ വലതു കയ്യും പിടിച്ചു കൊണ്ട് സഞ്ചരികുകയായിരുന്നു .മലേഷ്യയിലോട്ട്  ഹണിമൂണ്‍  ട്രിപ്പിനു പോകാനായി തയ്യാര്‍ എടുകുമ്പോഴേക്കും   ആദ്യ ദിവസത്തെ ക്ലാസ്സ്‌ അവസാനിച്ചു .കൃഷ്ണപ്രിയയുടെ പിന്നാലെ ഞാനും പുറത്തേക്കിറങ്ങി .അവളുടെ മുല്ലപൂവിന്റെ  ഗന്ധത്തിനു  പിന്നാലെ പതിയെ എന്‍റെ കാല്പാദങ്ങളും സഞ്ചരിച്ചു .

                                 എല്ലാ പ്രണയ കഥയിലെയും എന്ന പോലെ 
ഇവിടെയും ഒരു വില്ലന്‍  ബൈക്കില്‍ കാത്തു നില്പുണ്ടായിരുന്നു .കൃഷ്ണപ്രിയ അവന്‍റെ അടുത്തേക്ക് നടന്നു ചെന്നു.എന്നെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ അവള്‍ ആ ബൈക്കില്‍ അവനു പുറകില്‍ ഇരുന്നു പോയി .ഒരു നിമിഷം എല്ലാം നഷ്ടപെട്ടവനെ പോലെ ഞാന്‍ അവിടെ നിന്നു. എനിക്ക് ചുറ്റും ഇരുട്ടു മാത്രം .എന്‍റെ കൈവെണ്ണയില്‍ ഒരു തുള്ളി വെള്ളം ഇറ്റു വീണു . ഞാന്‍  മുകളിലോട്ടു നോക്കി .ഒരു പക്ഷെ എന്‍റെ ദുഖം കണ്ടു സഹിക്കാനാവാതെ ആകാശം കണ്ണുനീര്‍ പൊഴിച്ചതാകും. ആ ചാറ്റല്‍ മഴയില്‍ നനഞ്ഞു കൊണ്ട് ഞാന്‍ റൂം ലക്ഷ്യമാക്കി നടന്നു .

                               .ഞാന്‍    അന്ന് രാത്രി എനിക്ക് ഉറങ്ങുവാന്‍ കഴിയുമായിരുന്നില്ല . ബെഡ്ഡില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി . എഴുന്നേറ്റു ചെന്നു  ഷല്ഫിലുള്ള  അവസാനത്തെ സിഗരറ്റും ചുണ്ടില്‍ ഇറുക്കി വച്ച് കത്തിച്ചു .ഇതു  പോലെ എരിഞ്ഞമര്‍ന്നിരുന്നെങ്ങില്‍ എന്ന് ഞാന്‍ അറിയാതെ  ചിന്തിച്ചു പോയി. 

                                    അടുത്ത ദിവസം ഞാന്‍ കമ്പ്യൂട്ടര്‍ സെന്‍ററിന് അടുത്തെത്തുമ്പോള്‍ കൃഷ്ണപ്രിയ ബൈക്കില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ടു. എന്‍റെ സുന്ദര സ്വപ്നങ്ങളെ  തല്ലിതകര്‍ത്ത ബൈകിന്റെ ഉടമസ്ഥനെ ഞാന്‍ രൂക്ഷമായി ഒന്ന് നോക്കി.കൃഷ്ണപ്രിയ എന്‍റെ അടുത്തേക്ക് നടന്നു വന്നു .
"യാരത്"
മനസ്സിലെ ദേഷ്യം കടിച്ചമര്‍ത്തി ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ ചോദിച്ചു .
"അത് വന്ത് പെരിയപ്പ പയ്യന്‍. .cousin brother."
എന്‍റെ മുഖം വിടര്‍ന്നു .ആശ്വാസത്തോടെ ഒന്ന് നെടുവീര്‍പിട്ടു .മനസ്സില്‍ വീണ്ടും ആനന്ദ നൃത്തം ചവിട്ടി. ഞാന്‍ അവളെ ഇടം കണ്ണിട്ടു ഒന്ന് നോക്കി. പച്ച ദാവണിയില്‍ അവള്‍ ഇന്നലെത്തേക്കാള്‍  സുന്ദരിയായിരിക്കുന്നു .മുടിയില്‍ റോസ്സാപൂവ് ചൂടിയത് കൊണ്ടാവാം അവള്‍ക്കിന്നു നല്ല റോസ്സാപൂവിന്റെ ഗന്ധം .

                                   എന്‍റെ ജീവിതത്തിലെ കഴിഞ്ഞ പത്തു ദിവസങ്ങള്‍ പത്തു നിമിഷങ്ങള്‍ പോലെയാണ് കടന്നു പോയത്. ഓരോ രാത്രികളും അവസാനിക്കുന്നത് നേരം പുലര്‍ന്നാല്‍ അവളെ കാണാമെന്നുള്ള ആശ്വാസത്തോടെയാണ് . ഓരോ ദിവസം കഴിയുന്തോറും അവള്‍ക്ക് സൌന്ദര്യം  കൂടിക്കൂടി വരുന്ന പോലെ തോന്നി . എന്‍റെ മനസ്സില്‍ അടക്കി വച്ചിരുന്ന പ്രണയം തുറന്നു പറയണം എന്ന് തീരുമാനിച്ചുറച്ചാണ്  അന്ന് ഞാന്‍ കമ്പ്യൂട്ടര്‍ സെന്ററില്‍ എത്തിയത് .പതിവിലും അര മണിക്കൂര്‍  നേരെത്തെ ഞാന്‍ ക്ലാസ്സ്‌ റൂമില്‍ എത്തി .കോര്‍ണറിലെ ഒരു സീറ്റില്‍ സ്ഥാനം പിടിച്ചു .
"Where are you"
ഞാന്‍ എന്‍റെ മൊബൈലിലെ send ബട്ടണില്‍ വിരല്‍ അമര്‍ത്തി.
"I am on the way"
മെസ്സേജ് വായിച്ചതും എന്‍റെ ഹൃദയമിടുപ്പിന്റെ ആക്കം കൂടി .

                                 കൃഷ്ണപ്രിയ ക്ലാസ്സ്‌ റൂമിലേക്ക്‌ കടന്നു വന്നു. എന്‍റെ തൊട്ടരികെ ഉള്ള സീറ്റില്‍ ഇരുന്നു.ഇളം നീല നിറമുള്ള സല്‍വാറില്‍ സൂര്യകാന്തി പൂക്കളുടെ ചിത്രങ്ങള്‍ .പതിവില്ലാതെ അവളുടെ മുടികള്‍ അഴിഞ്ഞു കിടക്കുന്നു. അവളുടെ നുണക്കുഴികള്‍ എന്നെ നോക്കി ചിരിച്ചു .ആ പുഞ്ചിരിയില്‍ ഏഴു ലോകങ്ങളും എന്‍റെ കീഴ്മേല്‍ മറിഞ്ഞ പോലെ തോന്നി .ഇളം നീല നിറമുള്ള സല്‍വാറില്‍ സൂര്യകാന്തി പൂക്കളുടെ ചിത്രങ്ങള്‍ .പതിവില്ലാതെ അവളുടെ മുടികള്‍ അഴിഞ്ഞു കിടക്കുന്നു. അവളുടെ നുണക്കുഴികള്‍ എന്നെ നോക്കി ചിരിച്ചു .ആ പുഞ്ചിരിയില്‍ ഏഴു ലോകങ്ങളും എന്‍റെ കീഴ്മേല്‍ മറിഞ്ഞ പോലെ തോന്നി .അവള്‍ തന്‍റെ മുടി ഒരു വശത്തേക്ക് ഒതുക്കി വച്ച് വലതു കൈകൊണ്ടു മറുവശം തലോടി . അവളുടെ കൈനിറയെ കറുത്ത അഴുക്കു കട്ടകള്‍.... . അവള്‍ തന്‍റെ കയ്യില്‍ നിന്നും കഴുത്തില്‍ നിന്നും അഴുക്കു ചുരണ്ടിയെടുത്ത് കളഞ്ഞു. എന്നിട്ട്  ബാഗില്‍ നിന്നും പെര്‍ഫും എടുത്തു അടിച്ചു .നല്ല മുല്ലപൂവിന്റെ ഗന്ധം .അവള്‍ മുടി 
 ഒതുക്കി വച്ച് എന്റെ നേര്‍ക് തിരിയുംബോഴേക്കും  ഞാന്‍ വാഷ്‌ബേസിന് സമീപം എത്തിയിരുന്നു. പറയുവാന്‍ വേണ്ടി കരുതി വച്ചിരുന്ന പ്രണയം മുഴുവന്‍ ഞാന്‍  വാഷ്‌ ബേസിലേക്ക്  ചര്‍ദിച്ചു.പൈപ്പ് മെല്ലെ തുറന്നിട്ടു .തിരിച്ചു ക്ലാസ്സ്‌ റൂമില്‍ എത്തുമ്പോഴേക്കും എന്റെ പ്രണയം മുഴുവന്‍ ഒഴുകി പോയിരുന്നു. 

No comments:

Post a Comment