' വൈകിട്ട് തിരിച്ചു വരുമ്പോള്‍ ഷര്‍ട്ട്‌ല്‍ ചെളി ആക്കരുത് '
വെളുത്ത ഷര്‍ട്ടും നീല നിറമുള്ള നിക്കറും അണിഞ്ഞു കയ്യില്‍ ഒരു ബാഗും പിടിച്ചു സ്കൂളിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന എന്നെ നോക്കി അമ്മ ഉപദേശിച്ചു .നിഷ്ക്കളങ്കമായി ഞാന്‍ മെല്ലെ തലയാട്ടി .ഞാന്‍ ഇന്ന് ഒരു കൊച്ചു കുട്ടി അല്ല .വളര്‍ന്നു വലുതായി മൂന്നാം ക്ലാസ്സില്‍ എത്തിയിരിക്കുന്നു .സ്കൂളില്‍ മറ്റു കുട്ടികളുമായി അല്പം ഗുണ്ടായിസമോക്കെ തുടങ്ങി .ഇന്ന് ഞങ്ങളുടെ സ്കൂള്‍ ടൈം ടേബിള്‍ പ്രകാരം ഗെയിംസ് പീരീഡ് ഉണ്ട് .ബെല്ലടി കേട്ട് കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ ക്ലാസ്സിലെ പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തി സ്കൂളിന്റെ പുറകു വശത്തേക്ക് ഓടും .അവിടെ ആണ് ഞങ്ങളുടെ അങ്കത്തട്ട്. അത് ധീരന്മാരയിടുള്ള ആണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രം ഉള്ളതാണ് .ഞങ്ങള്‍ രണ്ടു ഗ്രൂപ്പുകളായി നിന്ന് പരസ്പരം മല്ല യുദ്ധത്തില്‍ ഏര്പെടും.ഒളിച്ചും പാത്തും കാണാന്‍ എത്തുന്ന പെണ്‍കുട്ടികളെ ഞങ്ങള്‍ മുഷ്ടി മടക്കി കാണിച്ചു ഓടിക്കും .
ഒന്നാം സ്ഥാനത്തിനായുള്ള മത്സരം അഭിജീതും മനോജും തമ്മിലാണ് .അവരാണ് ക്ലാസ്സിലെ രാജകന്മാര്‍. ഇരു ടീമുകളുടയും ലീടെര്മാരായി അവരാണ് ഉണ്ടാകുക. മൂന്നാം സ്ഥാനത്തിനായുള്ള മത്സരം ഞാനും സൈനുദീനും തമ്മിലാണ് .ഇരു ചേരികളിലായി അണി നിരന്നുള്ള മഹായുദ്ധം .വിജയികളുടെ ആക്രോശവും പരാജിതരുടെ കണ്ണുനീരുമായി അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി .വൈകിട്ട് വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മയുടെ വഴക്കും ശകാരവും ഒരു വഴിക്ക് . എങ്കിലും പഠിക്കാന്‍ അതികം മോശമല്ലാതതിനാല്‍ വലിയ കുഴപ്പം ഇല്ലാതെ കടന്നു പോയി .
അന്നും പതിവുപോലെ ചേരി തിരിഞ്ഞു നിന്ന് അടിതുടങ്ങി . ആരോ എന്നെ പിറകില്‍ നിന്നും താഴേക്ക് വലിച്ചിട്ടു .ഞാന്‍ തിരിഞ്ഞു നോക്കി -അന്‍വര്‍ .ക്ലാസിലെ അണ്ടര്‍ ടോഗുകളില്‍ ഒന്നാണവന്‍. അവനു എന്നെ അടിക്കാന്‍ ധൈര്യം എവിടെ നിന്നും കിട്ടി .ഞാന്‍ ശകല ശക്തിയും എടുത്തു അവനു നേര്‍ക്ക് ഓടിച്ചെന്നു. അവന്‍ കാലുകള്‍ കൊണ്ട് എന്നെ തോഴിച്ചിട്ടു. പിന്നീടു നടന്ന സങ്കട്ടനത്തില്‍ എന്റെ കാല്‍മുട്ടുകള്‍ പൊട്ടി .കയ്യിലും കാലിലും ഒട്ടേറെ പോറല്‍ .മറ്റുള്ളവരുടെ മുന്നിന്ല്‍ ഞന്‍ ശരിക്കും നാണം കെട്ടു .
ക്ലാസ്സ് റൂമിലെ ബെഞ്ചില്‍ തലയും താഴ്ത്തി വേദനയും കടിച്ചു പിടിച്ചു ഇരുന്നു. പെട്ടെന്ന് ഒരു ശബ്ദം .
' അനക്കിന്നു അന്‍വര്‍നോട് നല്ലോണം കിട്ടില്ലേ ...അനകങ്ങനെ തന്നെ വേണം .അന്നെന്റെ പെന്സില് കുത്തി പോട്ടിച്ചല്ലേ ..... '
ഞാന്‍ മുഖം ഉയര്‍ത്തി നോക്കി. പല്ലിളിച്ചു കൊണ്ട് എന്നെ നോക്കി പരിഹസിക്കുന്ന മഞ്ജു.
'പ്ഡേ '
ഒരെണ്ണം അവളുടെ ചെകിടത്തു വച്ച് കൊടുത്തു .
പിറ്റേന്ന് ഹെഡ് മാസ്റ്ററുടെ റൂമില്‍ ഞാനും എന്റെ അച്ഛനും മഞ്ജുവും അവളുടെ പപ്പയും .ഞങ്ങളുടെ വീടുകാര്‍ തമ്മില്‍ നല്ല സുഹൃതുകലായത് കൊണ്ടോ എന്തോ മഞ്ജുവിന്റെ പപ്പാ എന്നോട് ഒന്നും പറഞ്ഞില്ല.എങ്കിലും ഹെഡ് മാസ്റ്ററുടെ ശകാരത്തിനും വീട്ടില്‍ എത്തിയപ്പോള്‍ അച്ഛന്റെ ചൂരല്‍ കശായത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല.
feel good to remember the lp-school time.Thnx da
ReplyDelete